രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു.

ന്യൂഡൽഹി/രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷം നടന്ന തറക്കല്ലി ടൽ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. കൊവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര അടിയിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിൽ പണിയാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ എം പിമാർക്കും പ്രത്യേക ഓഫീസ് മുറികൾ മന്ദിരത്തിൽ ഉണ്ടാവും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാന ങ്ങളും മന്ദിരത്തിൽ ഒരുക്കുന്നുണ്ട്. 2022ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദേശി ക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ എടുത്തിട്ടുള്ളത്. നിലവിലുളള പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരവും നിർമ്മിക്കുന്നത്. തറക്കല്ലിടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന ഹർജി കളിൽ തീർപ്പാകും വരെ നിലവിലുളള കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപ്പന ചെയ്യാൻ നിശ്ചയിച്ചിട്ടുള്ളത്. വിശാലമായ ഹാൾ, അംഗങ്ങൾ ക്കുവേണ്ടിയുളള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ,പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടാവും.