കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു പൂട്ടി.
KeralaLocal NewsAutomobile

കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു പൂട്ടി.

കൊല്ലം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ട കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള‌ള എല്ലാ സര്‍വീസുകളും നിറുത്തി വെച്ചു. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറില്ല. ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ പ്രത്യേക ഇളവ് നല്‍കി സര്‍വീസ് അനുവദിക്കൂകയുള്ളൂ.
കൊല്ലം ജില്ലയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രണ്ട് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതിനാല്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായ പുനലൂര്‍, കല്ലാര്‍ വാര്‍ഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാര്‍ഡുകളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button