CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews

മോഹൻലാൽ വെറും ചില്ലറക്കാരനല്ല.

മുംബൈ/ എളിമയും,മഹാമനസ്കതയും ഒക്കെ കൈമുതലായുള്ള മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വെറും ചില്ലറക്കാരനല്ല. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ 2019ലെ ലിസ്റ്റ്, ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടപ്പോൾ സിനിമ ലോകം മാത്രമല്ല,ആരാധകരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നത്. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യൻ സിനിമാ താരം. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 2018 ല്‍ രജനികാന്തിന്റെ വരുമാനം 50 കോടിയായിരുന്നു. അഖിലേന്ത്യ തലത്തില്‍ 13ാം സ്ഥാനത്താണ് താരം. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും ഉൾപ്പടെയാണിത്. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം 2019 ൽ എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ 27ാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്. ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് 30 കോടിയിലേറെ പ്രതിവർഷം വരുമാനമുള്ള താരങ്ങളുടെ പട്ടിക. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രേറ്റി വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് 2019 ലെ വിരാടിന്റെ വരുമാനം. നടിമാരിൽ ആലിയ ഭട്ട് 59.21 കോടിയാണ് 2019 ല്‍ സ്വന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button