Latest NewsNationalNewsUncategorized
അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്നത് വ്യാജമെന്ന് റിപ്പോർട്ട്
ന്യൂഡെൽഹി: കൊറോണ ബാധിച്ച് അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്നത് വ്യാജമാണെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട്. കൊറോണ ബാധിച്ച് ഡെൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്.
ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയിൽ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്.