ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല: കെ.സുരേന്ദ്രൻ

കോട്ടയം: കേരളത്തിലെ സർവ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാർക്കായി റിസർവ് ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വി. സി സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സർക്കാർ ശ്രീനാരായണ സർവ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നത്? പാർട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി എതിർത്തിരിക്കുകയാണ്.
ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. സർവകലാശാല വൈസ് ചാൻസലറാകാൻ യോഗ്യതയുള്ളയാളെ നിയമിക്കാൻ സർക്കാർ തയ്യാറാവണം.ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ നിയമനം വോട്ടുബാങ്ക് രാഷ്ട്രീയം മുൻനിർത്തിയാണ്. ശ്രീനാരായണ ദർശനത്തെക്കുറിച്ചോ കൃതികളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സർക്കാർ വൈസ് ചാൻസിലർ ആക്കിയത്.
കേരളത്തിലെ സർവ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാർക്കായി റിസർവ് ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വി. സി സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സർക്കാർ ശ്രീനാരായണ സർവ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നത്? പാർട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി എതിർത്തിരിക്കുകയാണ്. ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. സർവകലാശാല വൈസ് ചാൻസലറാകാൻ യോഗ്യതയുള്ളയാളെ നിയമിക്കാൻ സർക്കാർ തയ്യാറാവണം.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സർക്കാർ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന നമ്പർ വൺ കേരളം എന്ന ആപ്തവാക്യം യാഥാർഥ്യമായതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
യു.പിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്നവർ വാളയാറിലെ പെൺകുട്ടിയുടെ അമ്മയോട് കരുണ കാണിക്കണം. വാളയാർ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരെടുത്തത്. നീതി ആവശ്യപ്പെട്ട് അവർക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായി. എല്ലാം സർക്കാർ വീഴ്ചയാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്ന നിലപാടാണ് സർക്കാരെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.