Kerala NewsLatest NewsPolitics
35-40 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കും;കെ. സുരേന്ദ്രന്

കോഴിക്കോട്: ബിജെപിക്ക് 35-40 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവനയില്‍ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ബിജെപിക്ക് കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷത്തിന്റെ ആവശ്യമില്ല. ഇരു മുന്നണികളിലും സംഭവിക്കുന്നത് അറിയുന്നവര്‍ക്ക് മനസിലാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഇന്നു രാവിലെയും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ഇതേ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.