Kerala NewsUncategorized

ആ കുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, ഒരു എതിരാളി ഒഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുമായിരുന്നു; ബിഗ് ബോസ് താരം മജിസിയ ഭാനു അതിരുകളിൽ ഇല്ലാത്ത ഉയർച്ചയെ കുറിച്ച് പറയുന്നു

മജിസിയ ഭാനു ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസണിൽ എത്തി നിൽക്കുമ്പോൾ അങ്ങനെ വെറുതെ വന്ന് മടങ്ങി പോകില്ലെന്ന് ഉറച്ചിട്ടുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കിൽ തന്റെ പവർ ലിഫ്റ്റിം​ഗിലേക്കുള്ള വളർച്ചയെ പറ്റി പറയുകയാണ് മജിസിയ. അതിരുകളിൽ ഇല്ലാത്ത ഉയർച്ച എന്നായിരുന്നു മജിസിയക്ക് ബി​ഗ് ബോസ് നൽകിയ ഓപ്ഷൻ. പിന്നാലെ ആയിരുന്നു തന്റെ സക്സസ്സിന്റെ കഥ മജിസിയ പങ്കുവച്ചത്.

ഇതൊരു റിയാലിറ്റി തന്നെയാണ്. കാരണം, പവർ ലിഫ്റ്റിംഗ് അല്ലെങ്കിൽ സ്പോർട്സ് എന്ന് പറയുന്നത് എന്നെ പോലൊരു വടകര, മലബാറി മുസ്ലിം പെൺകുട്ടിക്ക് എത്രത്തോളം പോസിബിളാകുമെന്ന് ഒരു കാലത്ത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. സ്കൂളിൽ പഠിക്കുമ്പോൾ പിടി സാറിനെ കണ്ട് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പറയുമായിരുന്നു. അന്ന് സാധാരണ ഒരു കുട്ടി ചിന്തിക്കുന്നത് പോലെയായാരുന്നു എൻറെ സ്വപ്നങ്ങൾ. ഞനൊരു കൂട്ടു കുടുംബത്തിലാണ് ജീവിച്ചത്. അന്ന് മുതൽ തേങ്ങ പൊതിക്കുക, കല്ല് പൊക്കുക അങ്ങനെ ആണുങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ചെയ്യുമായിരുന്നു. ഞാൻ ഇപ്പഴും തെങ്ങിൽ കയറും, അതെനിക്ക് ഒത്തിരി ഇഷ്ടമാണ്.

അങ്ങനെ മാഹി ഡെൻറൽ കോളേജിൽ അഡ്മിഷനെടുത്ത സമയം ഈ ഒരു ഡ്രീം എൻറെ മനസ്സിലുണ്ടായിരുന്നു. എൻറെ മനസ്സിൽ ഒരു ടാലന്റ് ഉണ്ടെന്നറിയാം, പക്ഷേ അവ പ്രായോഗികമാക്കാൻ പറ്റിയ അവസരം കിട്ടിയില്ല. അങ്ങനെ രണ്ടാം വർഷ വെക്കേഷൻ സമയത്താണ് ബോക്സിംഗിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഒടുവിൽ സ്പോർട്സ് ക്ലബ്ബിൽ അഡ്മിഷനെടുത്ത് 16 കിലോമീറ്റർ സഞ്ചരിച്ച് പരിശീലനം നടത്താൻ തുടങ്ങി. പരിശീലനം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്താൻ രാത്രി 7. 30ആവും. പക്ഷേ ആർക്കും അറിയില്ല ഞാൻ ഇങ്ങനെ പോകുന്ന കാര്യം. ട്രെയിനറാണ് എന്നോട് പവർ ലിഫ്റ്റിം​ഗിനെ പറ്റി പറഞ്ഞത്. ആ പേര് കേൾക്കുന്നത് അന്നാദ്യമായിരുന്നു. ജയമോഹൻ എന്ന പവർ ലിഫ്റ്ററാണ് എന്നെ പഠിപ്പിച്ചത്. ഞാൻ തട്ടമിട്ടാണ് പോയിരുന്നത്. മറ്റ് കുട്ടികളൊക്കെ, തട്ടിമിട്ട് ഞാൻ എന്താണ് കാണിക്കാൻ പോകുന്നതെന്നൊക്കെ പറയുമായിരുന്നു.

അങ്ങനെ ഞാൻ പ്രാക്ടീസ് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ കോഴിക്കോട് ജില്ലാ ചാമ്പ്യൻ ഷിപ്പ് സ്വന്തമാക്കി. സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ സെലക്ഷൻ കിട്ടി. അതിലും എനിക്ക് ഗോൾഡ് മെഡൽ കിട്ടി. എൻറെ വീട്ടുകാരാണ് എല്ലാറ്റിനും സപ്പോർട്ടായി നിന്നത്. അതുകൊണ്ട് പോകാനും വരാനും പരിധികളൊന്നും ഇല്ലായിരുന്നു.

പിന്നെ എപ്പഴും കൃത്യമായി പരിശീലനമായിരുന്നു. നാഷണൽ ചാമ്പ്യൻ ഷിച്ച് ജമ്മുവിലായിരുന്നു. ഇവിടെയും ഗോൾഡ് മെഡൽ കിട്ടി. ഒടുവിൽ ഇൻറർനാഷണലിൽ അവസരം ലഭിച്ചു. അപ്പോ ഒത്തിരി എതിർപ്പുകളൊക്കെ വരാൻ തുടങ്ങി. ഇവരെയൊക്കെ നേരിട്ടത് ഉമ്മയായിരുന്നു.

അന്ന് 150 രൂപയുടെ ഷൂവായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഞാൻ എല്ലാ ചാമ്പ്യൻ ഷിപ്പിലും ഇട്ട ഷൂവും അത് തന്നെയാണ്. ഇൻറർനാഷണലിന്റെ സമയത്ത് അധികൃതർ മത്സരാർത്ഥികളുടെ അസ്സസ്സറീസ് സീൽ ചെയ്യുകയാണ്. മറ്റുള്ളവർക്ക് നല്ല ഷൂസ് ഉള്ളപ്പോ എനിക്ക് സാധാ ഷൂ. അവരെന്നോട് എന്താ ഇതെന്ന് ചോദിച്ചപ്പോൾ, എന്റെ ലക്കി ഷൂസാണെന്ന് പറഞ്ഞു. അത് ഇപയോ​ഗിക്കാനും അനുവദിച്ചു. അടുത്ത് ബെൽറ്റ് ആയിരുന്നു. അതും എല്ലാവരുടേതും പാസാക്കി, പക്ഷേ എന്റേത് വലിച്ചെറിഞ്ഞു. അതെന്നെ വിഷമിപ്പിച്ചു, കരയിച്ചു. എന്റെ അഹങ്കാരം കൊണ്ടാകും ഇങ്ങനെ സംഭവിച്ചതെന്നൊക്കെ ചിന്തിച്ചു. ആ സമയത്ത് എന്നെ വീക്ഷിക്കുകയായിരുന്ന ഒരു പെൺകുട്ടി വന്ന് പറഞ്ഞു വിഷമിക്കണ്ട, ഞാനും അതേ കാറ്റ​ഗറി ആണ്. നമുക്ക് ബെൽറ്റ് ഷെയർ ചെയ്യാമെന്ന് അവൾ പറഞ്ഞു. ഒടുവിൽ മത്സരത്തിൽ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ കൊണ്ട് വരാൻ അന്നെനിക്ക് സാധിച്ചു. അതാണ് എൻറെ ലൈഫിലെ ആദ്യത്തെ അച്ചീവ്മെൻറായി എനിക്ക് തോന്നിയത്.

ആ കുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, ഒരു എതിരാളി ഒഴിഞ്ഞ് കിട്ടിയെന്ന് അന്നത്തെ ഭാനു ചിന്തിക്കുമായിരുന്നു. പക്ഷേ ആ കുട്ടിയാണ് എന്താണ് സ്പോർട്സ് മാൻ സ്പിരിറ്റ് എന്ന് കാണിച്ച് തന്നത്. നമ്മൾ എപ്പോഴും പരസ്പരം സഹകരിച്ച് കിട്ടുന്ന വിജയമാണ് യഥാർത്ഥ വിജയമെന്നാണ് അന്ന് ഞാൻ പഠിച്ച പാഠം. ഇതെന്നെ ഒരുപാട് മാറ്റി, ഇന്നെനിക്ക് എല്ലാവരോടും തുറന്ന് സംസാരിക്കാൻ കഴിയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button