CinemaMovieMusicUncategorized

ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്; സിനിമയിൽ വരാനുള്ള കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഹൃദയം’ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. ചിത്രത്തിൽ തന്റെ ഭാഗങ്ങൾ തീർന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കല്യാണി കുറിക്കുന്നു.

‘ഇന്നലെ ഹൃദയത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീർന്നു. നിരവധിയാളുകൾക്ക് അറിയില്ല, ഞാനെന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന്, അത് സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു.’–കല്യാണി പറയുന്നു.

‘സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവർ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാൻ ആഗ്രഹിച്ചു.’

‘കഴിഞ്ഞ രണ്ടുമാസം, അച്ച എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. ഇപ്പോൾ എനിക്ക് സെറ്റിലെ ഓരോരുത്തരെയും നഷ്ടപ്പെടാൻ പോവുന്നു.’ കല്യാണി പറയുന്നു.

ഹൃദയത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. മെറിലാന്റ് സിനിമാസ് ആൻജ് ബിഗ് ബാങ് എന്റർടെയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിര്ഡമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button