CrimeKerala NewsLatest News
കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻശ്രമം നടന്നു. കഞ്ചിക്കോട് ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്. കഞ്ചിക്കോട് നരസിംഹപുരം പുഴയ്ക്ക് സമീപം മീൻ പിടിയ്ക്കുകയായിരുന്ന പ്രസാദിനും സുഹൃത്തുക്കൾക്കും നേരെ ആറംഗ സംഘം അക്രമം നടത്തുകയായിരുന്നു. പ്രസാദിന് അരയ്ക്കു താഴെയാണ് വെട്ടേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് ചുമട്ട് തൊഴിലാളിയാണ്. സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആണെന്ന് സി പി എം ആരോപിക്കുന്നുണ്ട്. കോവിഡ് കാലത്തും കഞ്ചിക്കോട് സംഘർഷമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും സി പി എം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.