കൊവിഡ് വ്യാപനം,മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്ന് കങ്കണ
മുംബൈ: രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്.
മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു.
‘ജനസംഖ്യ നിയന്ത്രണത്തില്‍ നമുക്ക് കര്‍ശനമായി നിയമങ്ങള്‍ ആവശ്യമാണ്. ഈ വോട്ട് രാഷ്ട്രീയം മതിയായി. ഇക്കാര്യത്തിന് മുന്‍ഗണന കൊടുത്ത ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ അവസ്ത കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ ഫൈനോ അല്ലെങ്കില്‍ ശിക്ഷാ നടപടിയോ സ്വീകരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.’ കങ്കണ പറയുന്നു
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1761 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്.