CrimeKerala NewsLatest NewsNews

ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡനം, ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലിസ് പിടികൂടി

കണ്ണൂർ; യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റില്‍.നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കോടതി റിമാന്‍ഡ് ചെയ്ത ബിജോയ് ജോസഫിനെ കണ്ണൂര്‍ തോട്ടട കോവിഡ് സെന്ററിലേക്ക് മാറ്റി.കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കേസിലെ രണ്ടാംപ്രതിയായ കൊട്ടാരത്തില്‍ പ്രകാശ് കുര്യന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് സെപ്റ്റംബര്‍ 25നാണ്. കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദമുണ്ടാക്കിയിരുന്നു. അതിനിടെ,വീട്ടില്‍ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികൾ കാറിൽ പിന്തുടർന്നു. തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വൈകുന്നേരത്തോടെ യുവതിയെ പ്രതികൾ വിട്ടയച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button