Uncategorized
വിചാരണ കോടതിക്കെതിരെ പബ്ലിക്ക് പ്രോസിക്യൂഷൻ.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി പക്ഷപാതിത്വപരമായി പെരുമാറുന്നു എന്ന് സ്പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പരാതി.
വിചാരണ കോടതി ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് പ്രോസിക്യൂഷന്‍റെ പരാതി. കോടതിക്കെതിരെ വന്ന പരാതി വിചാരണയെ ബാധിക്കുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നത് നിയമവിദഗ്ദര്‍ക്കിടയിൽ ചർച്ചയും, വിവാദവുമായിരിക്കുകയാണ്.
ഇതേ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതിക്കിട്ടില്ലെന്നാണ് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. ഈ പരാതി എറെ ഗൌരവമേറിയതെന്നാണ് നിയവവിദഗ്ദർ പറഞ്ഞിട്ടുള്ളത്. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ നിലപാട് ഞെട്ടലുളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യു.സി.സിയും രംഗത്ത് വന്നിട്ടുണ്ട്.