കര്‍ക്കടക വാവില്‍ വേറിട്ട ആചാരവുമായി പൂജാരി; 108 കിലോ മുളകുപൊടി വെള്ളത്തില്‍ ചേര്‍ത്ത് കുളി
ചെന്നൈ: കര്‍ക്കടക വാവിനോടനുബന്ധിച്ച് വേറിട്ട ഒരു ആചാരം നടത്തി പൂജാരി. വളരെ വ്യത്യസ്തമായ ഒരു ചടങ്ങാണ് പൂചാരി നടത്തിയത്. അമാവസി ദിവസമായ കര്‍ക്കടക വാവില്‍ മുളകുപൊടി കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചാണ് പൂജാരി വ്യത്യസ്തമായ ഒരു ചടങ്ങ് നടത്തിയത്. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ നടപ്പനഹള്ളി ഗ്രാമത്തിലാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി 108 കിലോ മുളകുപൊടി കലര്‍ത്തിയ വെള്ളത്തിലാണ് പൂജാരി കുളിച്ചത്.
ദുഷ്ട ശക്തികളില്‍ നിന്ന് ഭക്തരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൂജാരി ഇങ്ങനെ ചെയ്യുന്നത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. തമിഴ് കലണ്ടര്‍ അനുസരിച്ച് ആടി അമാവസി ദിനം തമിഴ്നാട്ടുകാരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട ഒന്നാണ്. നാട്ടുകാരുടെ ദൈവമായ പെരിയ കറുപ്പസ്വാമി ദേവനെ ആരാധിക്കുന്നതിന്റെ ഭാഗമായി നടപ്പനഹള്ളി ഗ്രാമത്തിലുള്ളവര്‍ അമാവസി ദിനത്തില്‍ പാലും മുളകുപൊടിയും ഉപയോഗിച്ച് അഭിഷേകം നടത്തുന്നത് പതിവാണ്. ഇത്തവണയും ഇതില്‍ മാറ്റമുണ്ടായില്ല.
ഈ ചടങ്ങിനിടെയാണ് അമ്പലത്തിലെ പൂജാരിയായ ഗോവിന്ദന്‍ ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ കിലോക്കണക്കിന് മുളകുപൊടി കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചത്. ദുഷ് ശക്തികളില്‍ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനാണ്് പൂജാരി ഇങ്ങനെ ചെയ്യുന്നത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. ആഘോഷത്തിനിടെ ഗോവിന്ദന്‍ കാര്‍മികത്വം വഹിക്കുന്ന നിരവധി ചടങ്ങുകളില്‍ ഒന്നുമാത്രമാണിത്. അരിവാളില്‍ നില്‍ക്കുന്നതും ഭക്തരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതും ഇതില്‍ ചിലതാണ്.
ചടങ്ങിനിടെ ശാന്തനായി നില്‍ക്കുന്ന ഗോവിന്ദന്‍ ഭക്തര്‍ക്ക് വിസ്മയമാണ്.
ഗോവിന്ദന്റെ ശരീരത്തില്‍ നിന്ന് മുളകുപൊടി കഴുകി കളയാന്‍ ധാരാളം വെള്ളമാണ് വിശ്വാസികള്‍ ഒഴിച്ചത്. ഭക്തര്‍ക്ക് പ്രദേശത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഗോവിന്ദന്‍ മുളകുപൊടിയില്‍ കുളിച്ച് ചടങ്ങ് നടത്തിയത്. കര്‍ക്കിടക വാവിനേടനുബന്ധിച്ചാണ് വ്യത്യസ്തമായ ഈ ആചാരം നടത്തിയത്.