കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി മുഴുവൻ സീറ്റുകളും എൽഡിഎഫ് തൂത്തുവാരി.

തിരുവനന്തപുരം/ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുഴുവൻ സീറ്റുകളും തൂത്തു വാരി. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ട 14 പേരിൽ 12 പ്രതിനിധികളും സിപിഐഎമ്മുകാരാണ്. സിപിഐയ്ക്കും, കേരള കോൺഗ്രസ് എമ്മിനും ഓരോ പ്രതിനിധി വീതമാണ് ഉള്ളത്.
മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ, മുൻ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളായ, കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്റ റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ ജില്ലയിൽനിന്ന് പ്രതിനിധിയില്ല. എൽഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാൻ (തിരുവ നന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്), പി ഗഗാറിൻ (വയനാട്), സാബു എബ്രഹാം (കാസർകോട്), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെ ടുത്തിരുന്നു. കോഴിക്കോട് ജില്ലയിൽനിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനം തിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്ക പ്പെട്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറ ക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, നബാർഡ് കേരള റീജ്യണൽ ചീഫ് ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായി ഉണ്ടാവും. മലപ്പുറം ഒഴികയുള്ള ജില്ലകളിലെ പ്രാഥമിക കാർഷിക വായ്പാ സംഘ ങ്ങളുടെ പ്രതിനിധി (ജില്ലയിൽനിന്ന് ഒന്നുവീതം), അർബൻ ബാങ്കു കളിൽനിന്ന് സംസ്ഥാനതലത്തിൽ ഒരു പ്രതിനിധി എന്നിവരെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്.1557 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും 51 അർബൻ ബാങ്കുക ളുടെയും പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.