Kerala NewsLatest NewsUncategorized
സ്വർണ വില വീണ്ടും ഉയർന്നു; ഈ മാസം 1320 രൂപയുടെ വർദ്ധനവ്
കൊച്ചി: രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെ സംസ്ഥാനത്തും സ്വർണ വില കൂടി. ഒരു പവൻ സ്വർണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4,560 രൂപയും. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വർണ വില. ഒരു പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വർണ ഔൺസിന് 1876.17 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണ വില.
മെയ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ഇതുവരെ പവന് 1,320 രൂപയുടെ വർധനയാണുള്ളത്. നിക്ഷേപം എന്ന നിലയിൽ സ്വർണം കൂടുതൽ നേട്ടം ഉണ്ടാക്കും എന്ന പ്രതീക്ഷ വില വർദ്ധനവിന് കാരണാമായതായി സാമ്പത്തിക വിദഗദ്ധർ പറയുന്നു.