സ്വര്‍ണ്ണക്കടത്ത് സംഭവത്തിൽ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു.
NewsKeralaGulfNationalBusinessCrime

സ്വര്‍ണ്ണക്കടത്ത് സംഭവത്തിൽ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു.

സ്വര്‍ണ്ണക്കടത്ത് സംഭവത്തിൽ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ.യുടെ ന്യൂഡൽഹിയിലെ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോ​ഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. .‌

രാജ്യത്തെ നിലനിൽക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വർണക്കടത്ത് പ്രതികൾ ശ്രമിച്ചിരിക്കുന്നത്.
സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ
പത്ര കുറിപ്പിൽ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാ​ഗ്ദാനം ചെയ്തു.

Related Articles

Post Your Comments

Back to top button