നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായവര്‍ അതിനെ മാനിച്ചു കൊണ്ട് സഭയില്‍ രാജിവെക്കുന്നതാണ് മാന്യത;സാദിഖ് അലി ശിഹാബ് തങ്ങള്‍
ജനാധിപത്യത്തിന്‍രെ പ്രാധാന്യം ഉള്‍ക്കൊണ്ട് വേണം ജനപ്രതിനിധികള്‍ പെരുമാറേണ്ടത്.നിയമസഭയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെ ആണെന്നും ജനാധിപത്യത്തിന്റെ ശ്രീ കോവില്‍ എന്ന് വിശേഷിപിക്കുന്ന നിയമ നിര്‍മ്മാണ സഭയില്‍ തന്നെ നിയമ ലംഘനം നടത്തിയതിനെ ഗൗരവമായിട്ടാണ് കോടതി വ്യാഖ്യാനിച്ചത് എന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വിധി ഇന്നലെ വന്ന പശ്ചാത്തലത്തിലാണ് സാധിഖ് അലി തങ്ങളുടെ ഈ പ്രതികരണം. ജനങ്ങള്‍ക്ക് മാതൃകയാവേണ്ട അംഗങ്ങള്‍ തന്നെ സഭക്കകത്ത് നടത്തിയ അന്യായങ്ങള്‍ ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്.
നിയമ നിര്‍മ്മാണ സഭക്ക് ഒരു പാവ നിര്‍മ്മാണ ശാല യുടെ വിലപോലും കല്പിക്കാതെയാണ് അവര്‍ പെരുമാരിയത്.ഹൈക്കോടതിയുടെയും ഇപ്പോള്‍ സുപ്രീം കോടതിയുടെയും വിധിയില്‍ പ്രതിഫലിക്കുന്നത് ജനഹിതമാണ്.സഭയില്‍ തുടരുന്നതിന്റെ അര്‍ഹതയാണ് കോടതി ചോദ്യംചെയ്തിട്ടുള്ളത്.
പ്രതികളായവര്‍ അതിനെ മാനിച്ചു കൊണ്ട് സഭയില്‍ നിന്ന് രാജിവെക്കുന്നതാണ് മാന്യത എന്നും സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു.സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി പറഞ്ഞു.