CovidLatest NewsNationalNewsUncategorized

രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കൊറോണ: ഹൈദരബാദിലെ നെഹ്‌റു സുവോളജികൽ പാർകിലെ 8 സിംഹങ്ങൾ പോസിറ്റീവ്

ഹൈദരബാദ്: രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ഹൈദരബാദിലെ നെഹ്‌റു സുവോളജികൽ പാർകിലെ എട്ട് സിംഹങ്ങളാണ് കൊറോണ പോസിറ്റീവായത്. ആർ ടി പി സി ആർ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതൽ വിശദമായ സാംപിൾ പരിശോധനയിൽ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയിൽ വ്യക്തമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

വൈറസ് ബാധ പടർന്നത് മനുഷ്യരിൽ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളിൽ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്റർ ഫോർ സെലുലാർ ആൻഡ് മോളികുലാർ ബയോളജിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകരുതലുകൾ സ്വീകരിക്കാനും മരുന്നുകൾ നൽകാനും വിദഗ്ധർ ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാൻ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും.

എന്നാൽ മൃഗങ്ങൾക്ക് കൊറോണ ബാധ സംബന്ധിച്ച്‌ മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല. 380 ഏക്കർ വിസ്താരമുള്ള സുവോളജികൽ പാർകിൽ 1500 മൃഗങ്ങളാണ് ഉള്ളത്. കൊറോണ രോഗബാധിതരായ സിംഹങ്ങളിൽ ചെറിയ ലക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.

നാല് ആൺസിംഹങ്ങളും നാല് പെൺ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കിൽ നിന്ന് ദ്രാവക സമാനമായ പദാർത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജികൽ പാർക്. കൊറോണ ബാധ വ്യാപകമായതിന് പിന്നാലെ പാർകിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ മൃഗശാല ജീവനക്കാർ കൊറോണ പോസിറ്റീവായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button