
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കോവിഡ് സ്ഥിരീകരിച്ചു കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീൻ (67) ആണ് മരണപ്പെട്ടത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നാണെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.