‘തന്നെ വ്യക്തിഹത്യ നടത്തുന്നു’; ഹരീഷ് വാസുദേവനെതിരെ വാളയാറിലെ കുട്ടികളുടെ അമ്മ
കണ്ണൂര്‍: അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ പരാതിയുമായി വാളയാറിലെ കുട്ടികളുടെ അമ്മയും ധര്‍മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ഭാഗ്യവതി. മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഭാഗ്യവതി പരാതി നല്‍കിയിരിക്കുന്നത്. തന്നെ കേസിലെ പ്രതിയായി ചിത്രീകരിക്കുകയാണെന്നും, സമൂഹമാ ധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ താന്‍ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഹരീഷ് വാസുദേന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.