CrimeDeathKerala NewsLatest NewsLaw,Local News
മദ്യ ലഹരി; സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവാവ്
തിരുവനന്തപുരം: മദ്യ ലഹരിയില്‍ യുവാവ് സൂഹ്യത്തുക്കളെ കൊലപ്പെടുത്തി. മാറനല്ലൂരിലാണ് സംഭവം. മദ്യ ലഹരിയിലായ അരുണ്‍ രാജ് സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം അരുണ്‍ രാജ് തന്നെ പോലീസില്‍ കുറ്റം സമ്മിച്ച് കീഴടങ്ങി. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍ നിന്നു തന്നെയായിരുന്നു ഇവര്‍ മദ്യാപാനം നടത്തിയത്.
മദ്യലഹരിയില്‍ സുഹൃത്തുക്കളുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍വന്ന് ഇരുവരെയും കമ്പി ഉപയോഗിച്ച് അരുണ്‍ രാജ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കൊല്ലപ്പെട്ട സന്തോഷ് കൊല കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.