നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് സർവ്വവും നഷ്ട്ടപ്പെട്ട 12 കുടുംബങ്ങൾക്ക്.

2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങൾക്കായി പീപ്പിൾസ് ഫൌണ്ടേഷൻ നിർമ്മാണം പൂർത്തിയാക്കിയ പീപ്പിൾസ് വില്ലേജ് ഗുണഭോക്താക്കൾക്കായി സമർപ്പിക്കുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കെ.കൃഷ്‍ണൻ കുട്ടി , പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവരാണ് പീപ്പിൾസ് വില്ലജ് സമർപ്പണ ചടങ്ങിൽ സംബന്ധിക്കുക.
2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെടുകയും, സർക്കാർ സഹായങ്ങൾ ലഭിക്കാതെയും പോയ നിരാലംബരായ നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ പുനരധിവാസ പദ്ധതിയായ പീപ്പിൾസ് വില്ലേജിന്‍റെ ഗുണഭോക്താക്കൾ .12 വീടുകളും കുടിവെള്ളവും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടുന്നതാണ് നിലമ്പൂർ പീപ്പിൾസ് വില്ലേജ്. വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന വീട് കൈമാറ്റ ചടങ്ങിൽ മന്ത്രിമാരടക്കം നിരവധി ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്നുണ്ട്.