Kerala NewsLatest NewsLocal NewsNews

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സ്വപ്‌ന സുരേഷിനും സന്ദീപിനും രക്ഷപെടാന്‍ വഴിയൊരുക്കിയത് ആലപ്പുഴയിലെ വ്യവസായി എന്ന്, കിരൺ മാർഷൽ രംഗത്തെത്തി ആരോപണങ്ങൾ നിഷേധിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സ്വപ്‌ന സുരേഷിനും സന്ദീപിനും രക്ഷപെടാന്‍ വഴിയൊരുക്കിയത് ആലപ്പുഴയിലെ വ്യവസായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സ്വപ്‌ന സുരേഷിനും സന്ദീപിനും രക്ഷപെടാന്‍ വഴിയൊരുക്കിയത് ആലപ്പുഴയിലെ വ്യവസായിയെന്ന റിപ്പോർട്ടുകൾ പുറത്ത്. തുറവൂരിലെ ഹോട്ടല്‍ വ്യവസായം അടക്കം ബിസിനസ് മേഖലകളില്‍ നിക്ഷേപമുള്ള കിരണ്‍ സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും അടുത്ത സുഹൃത്ത് കൂടിയാണ്. ഇതുസംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തുമെന്നാണ് വിവരം. ആദ്യകാലത്ത് ആലപ്പുഴയിലെ വിഎസ് പക്ഷത്തിന്റെ നേതാവായിരുന്ന കിരണ്‍ പിന്നീട് ചില കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തുറവൂരിലേക്ക് മാറി.

തുറവൂരിൽ കേരള കോഫീ ഹൗസ് എന്ന ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് പിണറായി വിജയന്റെ ഭാര്യ കമല വിജയന്‍ ആയിരുന്നു. മാത്രമല്ല, പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന കാര്‍ ഇപ്പോള്‍ കിരണാണ് ഉപയോഗിക്കുന്നതെന്നതും, അരൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയില്‍ എത്തിയ പിണറായിയും സംഘവും വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നു
എന്നതും, കിരണുമായുള്ള പിണറായിയുടെ അടുത്ത ബന്ധത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
ആലപ്പുഴ ജില്ല റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് കിരണ്‍. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിള്‍ അസോസിയേഷനില്‍ നിത്യസന്ദര്‍ശകരാണ്. നടന്‍ മമ്മൂട്ടി അടുത്തിടെയാണ് ഈ അസോസിയേഷനില്‍ അംഗത്വം എടുത്തത്. ഇതും വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഒപ്പം, ഇയാളുടെ ഹോട്ടലില്‍ സിപിഎം നേതാക്കള്‍ സ്ഥിരം എത്താറുണ്ട്. കോവിഡ് ഭീഷണി ഇല്ലാതിരുന്നിട്ടും സ്വപ്‌ന എത്തിയ ദിവസങ്ങളില്‍ തൂറവൂരിലും പരിസരങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.

സ്വര്‍ണക്കടത്തില്‍ സ്വപ്നയെ അന്വേഷിച്ച് എന്‍ഐഎ രംഗത്തിറങ്ങയതിനു പിന്നാലെയാണ് സ്വപ്‌ന തുറവൂരിലെ കിരണിന്റെ വീട്ടില്‍ എത്തിയതെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. ഈ സമയത്ത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും കിരണിന്റെ വീട്ടില്‍ എത്തിയിരുന്നതായും പറയുന്നുണ്ട്. ഈ വീട്ടില്‍ ഇരുന്നാണ് ഒരു ചാനലിനു നല്‍കാന്‍ ശബ്ദരേഖ സ്വപ്‌ന റെക്കോര്‍ഡ് ചെയ്തതെന്ന ആരോപണവുമാണ് ഉണ്ടായത്.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന വാർത്ത തുറവൂർ സ്വദേശി കിരൺ മാർഷൽ നിഷേധിച്ചിട്ടുണ്ട്. തനിക്ക് സ്വർണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്നും തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കിരൺ പറഞ്ഞു.
മുഖ്യമന്ത്രിയുമായി 18 വർഷത്തെ ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങൾ വരുന്നതെന്ന് കിരൺ മാർഷൽ പറഞ്ഞു. തന്നെ കരുവാക്കി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് കിരൺ മാർഷൽ ഉപയോഗിച്ചിരുന്നതെന്ന ആരോപണത്തിന്, മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാർ പഴകി, വിൽക്കാൻ ശ്രമിച്ചപ്പോൾ, ആ കാർ താൻ പണം കൊടുത്താണ് വാങ്ങിയതാണെന്നും, കിരൺ മാർഷൽ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച വ്യക്തിയെന്ന ആരോപണം കിരൺ മാർഷലിനെതിരെ ഉണ്ടാകുന്നത്. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയെന്ന് മാത്രമേ ആരോപണം ഉന്നയിച്ചതായി പറയുന്ന വാർത്തയിൽ ഉണ്ടായിരുന്നുള്ളു. വീടും മറ്റ് വിവരങ്ങളും ഒന്നും പുറത്തുവന്നിരുന്നില്ല. കിരൺ മാർഷൽ നിഷേധവുമായി വന്നതോടെയാണ് ആ വ്യവസായി കിരൺ ആരെന്ന വിവരം പുറത്തറിയുന്നത്. സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ പ്രതികളെ അറിയില്ലെന്ന് പറഞ്ഞ കിരൺ ആരോപണങ്ങളെല്ലാം പൂർണമായും നിഷേധിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button