Kerala NewsLatest NewsPoliticsUncategorized

മണലൂരിനെ ആവേശത്തിലാഴ്ത്താൻ ജെ പി നദ്ദ ഇന്ന് എത്തും

മണലൂരിനെ ആവേശത്തിലാഴ്ത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എത്തുന്നു. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായി രംഗത്തുവന്നതോടെ മണ്ഡലത്തിലെ പ്രചാരണരംഗത്ത് രാഷ്ട്രീയ മാറ്റം പ്രകടമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജനവിധി തേടിയ എ എൻ രാധാകൃഷ്ണൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജ്ജീവമായിത്തന്നെ തുടരുകയും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സന്നദ്ധ സേവന, സാമൂഹ്യസേവന, രാഷ്ട്രീയ രംഗത്തും ഒക്കെ സജ്ജീവമായ ഇടപെടലുകൾ നടത്തുകയും ചെയ്തു.

എൻ രാധാകൃഷ്ണന്റെ ഇടപെടലിലൂടെ നിരവധി കേന്ദ്ര പദ്ധതികൾ ആണ് മണലൂരിലേയ്ക്ക് എത്തിയത്. മണലൂരിൽ ഗ്രാമീണ മേഖലയിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഒക്കെ നിരവധി സഹായങ്ങൾ എത്തിക്കുന്നതിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ രാധാകൃഷ്ണന് കഴിഞ്ഞിരുന്നു.

അഞ്ചുവർഷ കാലം മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന എ എൻ രാധാകൃഷ്ണൻ ഇക്കുറി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് വിജയ പ്രതീക്ഷയോടെയാണ്. സിപിഎമ്മിന്റെ കയ്യിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കിയത്. സ്ഥാനാർഥി പര്യടനത്തിനും പ്രചാരണത്തിനും ഒക്കെ വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നത്. ദേശീയ നേതാക്കളും രാധാകൃഷ്ണന് വേണ്ടി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ എന്നിവയിലൂടെയൊക്കെ ജനപങ്കാളിത്തം കൊണ്ട് എ എൻ രാധാകൃഷ്ണൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എ എൻ രാധാകൃഷ്ണന് വേണ്ടി വോട്ട് തേടി മണലൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എത്തുമ്പോൾ അത് മണലൂരിലെ രാഷ്ട്രീയ ഗതി നിർണയിക്കും എന്ന് ഉറപ്പാണ്. വാടാനപ്പള്ളി മുതൽ കാഞ്ഞാണി വരെയാണ് ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന റോഡ് ഷോ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായി യുവമോർച്ച പ്രവർത്തകരും മഹിളാമോർച്ച പ്രവർത്തകരും റോഡ് ഷോയിൽ അണിനിരക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button