keralaKerala NewsLatest News

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചു

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ചംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്ക് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ തീരുമാനത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. “കോടതി ഇടപെടലിൽ സർക്കാരിന് ഏറെ സന്തോഷമുണ്ട്. അന്വേഷണം നടക്കുന്നതിനായി സർക്കാർ പൂർണ്ണമായും സഹകരിക്കും,” എന്നും അദ്ദേഹം പറഞ്ഞു.

“ഈ വിഷയത്തിൽ സർക്കാരിനോ ദേവസ്വം വകുപ്പിനോ യാതൊരു പങ്കുമില്ല. തീർത്ഥാടന കാലത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക മാത്രമാണ് സർക്കാരിന്റെ ചുമതല. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ ഉപയോഗിക്കുന്നില്ല; മറിച്ച് സാമ്പത്തിക സഹായം മാത്രമേ നൽകാറുള്ളൂ,” എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

Tag: High Court appoints special investigation team to probe Sabarimala gold amulet controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button