ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. ഈ വര്‍ഷം അണക്കെട്ട് തുറക്കുന്നത് രണ്ടാം തവണയാണ്. ഉച്ചയ്ക്കു രണ്ടിനു ആണ് ഒരു ഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത് 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 40 ഘനടയടി വെള്ളം ആണ് പുറത്തേക്കൊഴുക്കുന്നത്. നിലവില്‍ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ജലം തുറന്നുവിടും.
പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. എത്രയും വേഗം പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.