കോടികളുടെ ചൂതാട്ടം, പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേർ അറസ്റ്റിലായി.

അപാർട്മെന്റ് കേന്ദ്രീകരിച്ച് കോടികളുടെ ചൂതാട്ടം നടത്തിയ തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കത്തുള്ള ഷാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരും രാത്രിയിൽ ലോക്ഡൗണ്‍ കാലത്ത് ചൂതാട്ടം നടത്താറുണ്ടായിരുന്നു. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഷാമിന്റെ നേതൃത്വത്തിൽ നടന്ന ചൂതാട്ടത്തിലെ കൂട്ട് പങ്കാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തി വരുകയാണ്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പൊലീസ് നിയമവിരുദ്ധ ചൂതാട്ടങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ തയ്യാറായത്. 20000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ഓൺലൈൻ ഗെയിം, ചൂതാട്ടങ്ങൾ നിയന്ത്രിക്കാൻ കൃത്യമായ നിയമം ഉണ്ടാക്കാൻമമെന്നു മദ്രാസ് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.