CrimeKerala NewsLatest NewsLocal NewsNewsPolitics

ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുളള്ള ഒരു കൈയ്യും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ലെന്ന് കോടിയേരി.

ഏതെങ്കിലും ഉദ്യോഗസ്ഥനോ, മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുളള്ള ഒരു കൈയ്യും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം ഉണ്ടാക്കി. ‘ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയത്’.
കോടിയേരി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇനിയും ഒരു ചാരക്കേസോ എന്ന തലക്കെട്ടിലാണ് കോടിയേരി ദേശാഭിമാനിയിൽ ലേഖനം എഴുതിയിട്ടുള്ളത്.
‘ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേല്‍ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോര്‍ട്ടിനും വേണ്ടി കാത്തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുളള്ള ഒരു കൈയ്യും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ലെന്നും’ കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button