എം. ശിവശങ്കർ നിരവധി ചട്ടങ്ങളും, സർവീസ് മാനദണ്ഡങ്ങളും ലംഘിച്ചു.
KeralaNewsLocal NewsCrime

എം. ശിവശങ്കർ നിരവധി ചട്ടങ്ങളും, സർവീസ് മാനദണ്ഡങ്ങളും ലംഘിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ നിരവധി ചട്ടങ്ങളും, സർവീസ് മാനദണ്ഡങ്ങളും ലംഘിച്ചതായി ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. സ്വപ്നയുടെ സ്‍പേസ് പാർക്കിലെ നിയമനത്തിൽ ഇടപ്പെട്ടത് മുതൽ ശിവശങ്കർ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ശിവശങ്കറിന്‍റെ ഫോൺ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.

ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മൂന്ന് കാരണങ്ങളാണ് ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചിരുന്നത്.
1- സ്വപ്നയുടെ സ്‍പേസ് നിയമനത്തിന് പിന്നിൽ എം ശിവശങ്കറാണ്, പി.ഡബ്യൂ.സിക്ക് മുന്നിലേക്ക് സ്വപ്നയുടെ പേര് നിർദ്ദേശിച്ചത് ശിവശങ്കറാണ്.
2- നയതന്ത്ര പ്രതിനിധികളുമായി ഇടപെടുന്നതിലും, സത്കാരങ്ങൾ സ്വീകരിക്കുന്നതിലും ചില ചട്ടങ്ങളുണ്ട്. ശിവശങ്കർ പലയിടങ്ങളിലും സത്കാരങ്ങൾ സ്വീകരിച്ച് ഇത് ലംഘിച്ചു.
3- എൻഐഎയും, കസ്റ്റംസും ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെപെൻഡ് ചെയ്യാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ ഉണ്ടായിരുന്നത്.

Related Articles

Post Your Comments

Back to top button