ഇന്ത്യയുടെ കൊവാക്സിൻ സുരക്ഷിതം,പാര്‍ശ്വഫലങ്ങള്‍ ഇല്ല.
NewsKeralaLocal NewsHealth

ഇന്ത്യയുടെ കൊവാക്സിൻ സുരക്ഷിതം,പാര്‍ശ്വഫലങ്ങള്‍ ഇല്ല.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഥമ കോവിഡ് വാക്സിനായ കൊവാക്‌സിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഒന്നാംഘട്ട പരീക്ഷണങ്ങളിൽ മരുന്ന് സുരക്ഷിതമെന്ന് റിപ്പോർട്ട്. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ആദ്യ ഘട്ട ട്രയലിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 375 വളണ്ടിയര്‍മാരില്‍ കൊവാക്‌സിന്‍ പരീക്ഷിച്ചിരിക്കുകയാണ്. എയിംസ് ആശുപത്രിയില്‍ 16 വളണ്ടിയര്‍മാര്‍ക്കാണ് കൊവാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഇവരിലും പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് രണ്ടാം ഘട്ട ഡോസ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ വളണ്ടിയര്‍മാരും രണ്ട് ഡോസുകള്‍ വീതം സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ ആർക്കും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോറോണ വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത സാര്‍സ്-കോവ-2 ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എല്ലാ ട്രയലുകളും പൂര്‍ത്തിയാക്കി വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ഇറക്കുമെന്നാണ് അറിയുന്നത്.

Related Articles

Post Your Comments

Back to top button