ഇന്ത്യയിൽ 31,521 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതുവരെ 1.41 ലക്ഷം മരണം.

ന്യൂഡൽഹി/ ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് അവസാന കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 31,521 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 97.67 ലക്ഷം ആയി. രോഗമുക്തരായവർ 92.53 ലക്ഷമായി. 412 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 1,41,772 ൽ എത്തി. ആക്റ്റിവ് കേസുകൾ തുടർച്ചയായി നാലാം ദിവസവും നാലു ലക്ഷത്തിൽ താഴെയായി നിൽക്കുന്നു. ആക്റ്റിവ് കേസുകളുടെ എണ്ണം 3,72,293 ആണ്. മൊത്തം കേസ് ലോഡിന്‍റെ 3.81 ശതമാനമാണിത്.
രാജ്യത്തെ മരണനിരക്ക് 1.45 ശതമാനവും, രോഗമുക്തി നിരക്ക് 94.74 ശതമാനവും ആണ്. ബുധനാഴ്ച 9.22 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെയുള്ള സാംപിൾ പരിശോധനകൾ 15.07 കോടിയായി. അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 75 പേരുടെ കൊവിഡ് മരണം കൂടി കണക്കുകളിൽ രേഖപ്പെടുത്തി. ഡൽഹിയിൽ 50, പശ്ചിമ ബംഗാളിൽ 47, കേരളത്തിൽ 35, ഹരിയാനയിൽ 26, കർണാടകയിലും യുപിയിലും 20 വീതം പേർ എന്നിങ്ങനെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണ പെട്ടു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 47,902. കർണാടകയിൽ 11,900, തമിഴ്നാട്ടിൽ 11,836, ഡൽഹിയിൽ 9,813, പശ്ചിമ ബംഗാളിൽ 8,867, യുപിയിൽ 7,987, ആന്ധ്രയിൽ 7,045, പഞ്ചാ ബിൽ 4,980 പേർ എന്നിങ്ങനെയാണ്.