CovidHealthKerala NewsLatest NewsNews
ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിതീകരിച്ചു

കണ്ണൂർ: ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനിൽ കഴിയവെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണയുള്ളതായി കണ്ടെത്തിയത്.
ഹൈദരാബാദിൽ നിന്നും അടുത്തിടെയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ഇതേ തുടർന്ന് അദ്ദേഹം കൊറോണ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. അതേ സമയം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ പ്രകടമായിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്.