കോവിഡ് മരണം ഇന്ത്യയിൽ 1.34 ലക്ഷം കവിഞ്ഞു.

ന്യൂഡൽഹി / ഇന്ത്യയിൽ ആകെയുള്ള കൊവിഡ് കേസുകൾ 91.77 ലക്ഷത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 37,975 പുതിയ കേസുകൾ കൂടി കണ്ടെത്തിയതോടെ രോഗ ബാധിതർ 91.77 ലക്ഷമായി. 86 ലക്ഷം പേർ രോഗമുക്തരായി. 480 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 1,34,218 ആയി ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ മാത്രം 121 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്.
കഴിഞ്ഞ പതിനാലു ദിവസങ്ങളായി ആക്റ്റിവ് കേസുകൾ അഞ്ചു ലക്ഷത്തിൽ താഴെ 4,38,667 ആണ്. മൊത്തം കേസ് ലോഡിന്റെ 4.78 ശതമാനമാണിത്. റിക്കവറി നിരക്ക് 93.76 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.46 ശതമാനത്തിൽ തുടരുകയാണ്. തിങ്കളാഴ്ച 10.99 ലക്ഷം സാംപിളുകളാണു രാജ്യത്താകെ പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിക്കു പുറമേ പശ്ചിമബംഗാളും പ്രതിദിന മരണസംഖ്യയിൽ മഹാരാഷ്ട്രയ്ക്കു മുന്നിലെത്തിയിരിക്കുകയാണ്. ബംഗാളിൽ 47 പേരാണു കഴിഞ്ഞ ദിവസം മരിച്ചത്. മഹാരാഷ്ട്രയിൽ 30, ഹരിയാനയിൽ28, കർണാടകയിൽ 24, ഹിമാചൽ പ്രദേശിലും യുപിയിലും 23 വീതം, കേരളത്തിൽ 22 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ പ്രതിദിന നിരക്ക്. മഹാരാഷ്ട്രയിലെ ഇതുവരെ മരണം 46,653 ആയി. കർണാടകയിൽ 11,678, തമിഴ്നാട്ടിൽ 11,622, ഡൽഹിയിൽ 8,512, പശ്ചിമബംഗാളിൽ 8,072, യുപിയിൽ 7,582, ആന്ധ്രയിൽ 6,948, പഞ്ചാബിൽ 4,631, ഗുജറാത്തിൽ 3,876 എന്നിങ്ങനെയാണ് വിവിധസംസ്ഥാനങ്ങളിൾ ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.