Latest NewsLocal NewsNationalNewsWorld

കോവിഡ് അല്ല അവസാനത്തെ മഹാമാരി

കോവിഡ് അല്ല ലോകത്തെ ഏറ്റവും വലുതും അവസാനത്തേതുമായ മഹാമാരിയെന്നും എന്തിനേയും നേരിടാൻ പൊതു ആരോഗ്യസംവിധാനങ്ങൾ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടന.

കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാൽ അടുത്ത മഹാമാരി വരുമ്പോൾ ലോകം അതിനെ നേരിടാൻ കൂടുതൽ സജ്ജമായിരിക്കണം. എന്ന്, ലോകാരോഗ്യസംഘടന മേധാവി ടെട്രോഡിന്റെ മുന്നറിയിപ്പ്. 

പൊതുആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ രാജ്യങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനാരോഗ്യ മേഖലയില്‍ രാജ്യങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇദ്ദേഹം പറഞ്ഞു. ചൈനയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. ലോകത്താകെ 2 കോടിയിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 888,326 പേര്‍ മരിച്ചു.

ഇത് ലോകത്തെ അവസാന പകര്‍ച്ചവ്യാധിയാണെന്ന് ധരിക്കരുത്. പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി വരുമ്പോഴേക്കും അതിനെ നേരിടാന്‍ നാം കൂടുതല്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതി നുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന.
ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. വംശം, മതം, രാഷ്ട്രീയം, വിശ്വാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യാവസ്ഥ എന്നിവക്ക് അതീതമായി, ലഭ്യമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഓരോർത്തർക്കും പ്രാപ്യമാക്കുക എന്നതാണ് നാമുക്കിപ്പോൾ ആവിശ്യം.എന്നാൽ ആരോഗ്യ പോഷണത്തിലും രോഗ നിയന്ത്രണത്തിലും, പ്രത്യേകിച്ച് പകർച്ച രോഗ നിയന്ത്രണത്തിലും രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസുന്തിലാവസ്ഥ പൊതു വിപത്താണ്. എന്തെന്നാൽ കൊവിഡ് ഇപ്പോഴും അതിവേഗത്തിൽ പടർന്നു പിടിക്കുകയാണ്. വൈറസ് ഇപ്പോഴും മാരകം‌ തന്നെയാണ്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ രണ്ടാം ഘട്ട തരംഗം മുൻനിർത്തി ഇക്കാര്യങ്ങൾ ശാസ്ത്രീയമായി സമീപിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒ മേധാവി അറിയിച്ചു.എന്തെന്നാൽ
കൊവിഡ് ഇപ്പോഴും അതിവേഗത്തിൽ പടർന്നു പിടിക്കുകയാണ്. വൈറസ് ഇപ്പോഴും മാരകം‌ തന്നെയാണ്’, ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു.  സാമൂഹിക അകലം പാലിക്കാനും അതീവ ജാഗ്രത പുലർത്താനും ഗെബ്രിയേസസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button