കാവലിന്‍ കാഴ്ച്ചക്കാര്‍ ഏറുന്നു.
മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ സിനിമകള്‍ കാണുമ്പോള്‍ തന്നെ മൊത്തത്തില്‍ കോരിതരിപ്പാണ് ആരാധകര്‍ക്കിടിയില്‍ ഉണ്ടാകാര്‍. അത്തരത്തില്‍ സുരേഷ് ഗോപിയുടെ പുതിയ ആക്ഷന്‍ സിനിമയായ കാവലിന്റെ ട്രെയിലര്‍ കണ്ട് കോരിതരിച്ചിരിക്കുകയാണ് ആരാധകര്‍.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് യുട്യൂബില്‍ ട്രെയിലര്‍ കണ്ടത്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്നു.തമ്പാന്‍ എന്ന നായക വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.
അതേസമയം നായകന്റെ ഉറ്റസുഹൃത്തായി രണ്‍ജി പണിക്കരാണ് അഭിനയിക്കുന്നത്. ട്രെന്റിംഗ് ആയി പ്രചരിച്ചുകൊണ്ടിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാല്‍ ലൂസിഫറില്‍ മോഹന്‍ലാല്‍ പൊലീസുകാരന്റെ തോളത്ത് കാല്‍ വച്ച സീന്‍ പോലെയാണെന്നാണ് ആരാധകരുടെ പ്രതികരണം. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മറ്റുള്ളവര്‍.
രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്.