കെ.പി.എം.ജി കമ്പനിക്ക് കരാര്‍ നല്‍കിയത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതി,കമ്മിഷന്‍ ആണ് ലക്ഷ്യമെന്നും, പ്രതിപക്ഷ നേതാവ്
NewsKerala

കെ.പി.എം.ജി കമ്പനിക്ക് കരാര്‍ നല്‍കിയത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതി,കമ്മിഷന്‍ ആണ് ലക്ഷ്യമെന്നും, പ്രതിപക്ഷ നേതാവ്

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണ സംരംഭമായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സിക്കായി കെ.പി.എം.ജി എന്ന കമ്പനിക്ക് 6,82,68,402 രൂപയുടെ കരാര്‍ നല്‍കിയത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാ ണെന്നും,പോകുന്ന പോക്കില്‍ കണ്‍ട്ടന്‍സി നല്‍കി കമ്മിഷന്‍ അടിക്കുകയാണ് ലക്ഷ്യമെന്നും,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

2018ലെ പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണിത്. ഇനി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ആറ് മാസം പോലും കാലാവധിയില്ലാതിരിക്കെയാണ് 24 മാസത്തേക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. പോകുന്ന പോക്കില്‍ കണ്‍ട്ടന്‍സി നല്‍കി കമ്മിഷന്‍ അടിക്കുകയാണ് ലക്ഷ്യം. 2018 ലെ പ്രളയം കഴിഞ്ഞ ഉടന്‍ കെ.പി.എം.ജിക്കായിരുന്നു ടെന്‍ഡര്‍ പോലും വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. അന്നവര്‍ സൗജന്യമായി ജോലി ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്നേ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചതാണ്. ആറു മാസം കഴിഞ്ഞ് കെ.പി.എം.ജി പണി ഉപേക്ഷിച്ചു പോയതോടെ റീബില്‍ഡ് കേരള താളം തെറ്റി. ആദ്യം നിബന്ധനകളൊന്നും പാലിക്കാതെ സൗജന്യമെന്ന് പറഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുക, പിന്നീട് അവരത് ഉപേക്ഷിച്ച്‌ പോവുക, തുടര്‍ന്ന് വലിയ തുകയ്ക്ക് അവര്‍ക്ക് തന്നെ കരാര്‍ നല്‍കുക എന്നിവയെല്ലാം ഇടപാടിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.

Related Articles

Post Your Comments

Back to top button