Latest News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കുടുംബത്തിലെ 9 പേരും മരിച്ചു

അഹമ്മദാബാദ്: വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കുടുംബത്തിലെ നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. രാംപാരി അഹിര്‍വാര്‍(56), രാജുഭായി(31), സോനു(21), സീമ(25), സര്‍ജു(22), വൈശാലി(7), നിതേ്(6), പായല്‍(4), ആകാശ്(2) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ എല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. ഗ്യാസ് ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് സംഭവം നടന്നത്.

ചികിത്സയിലിരിക്കെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഇവര്‍ മരിച്ചത്. ഒരാള്‍ ഇന്നും മരിച്ചു. ജൂലൈ 20നായിരുന്നു സംഭവം. ് രാത്രി ഇവര്‍ ഉറങ്ങുന്ന സമയം ഗ്യാസ് ചോരുകയായിരുന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം അറിയിക്കാന്‍ വാതിലില്‍ മുട്ടി.

വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ ജദേജ പറഞ്ഞു.

വിവരം അറിയിക്കാനെത്തിയ അയല്‍വാസികള്‍ക്കും പരിക്കേറ്റു. എല്ലാവരും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്കായി എത്തിയവരായിരുന്നു. എല്ലാവരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button