Kerala NewsLatest News
പത്മ മാതൃകയില്‍ വരാനൊരുങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌കാരം
തിരുവനന്തപുരം: പത്മ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌കാരം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് കേരള സര്‍ക്കാരിന്റെ പുരസ്‌കാരം വരുന്നത്.
പുരസ്‌കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ ചീഫ് സെക്രട്ടറി തലത്തില്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യത്തിനാണ് രേഖാ മൂലം ഈ മറുപടി നല്‍കിയത്. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വിവരം.