CrimeKerala NewsLatest NewsUncategorized
പെൺവാണിഭം; ബിജെപി പ്രദേശിക നേതാവ് ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

തിരുവനന്തപുരം: പെൺവാണിഭം നടത്തിയത്തിന് ബിജെപി പ്രദേശിക നേതാവ് ഉൾപ്പടെ നാലു പേർ അറസ്റ്റിൽ. മാറനല്ലൂർ സ്വദേശിയും ജില്ലാ യുവമോർച്ച നേതാവുമായ ശരത് ചന്ദ്രൻ (33), നേമം സ്വദേശി കൃഷ്ണകുമാർ (38), നെടുങ്ങാട് സ്വാദേശികളായ റെജീന (33), നബീസ ബീവി (60) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തത്. വീടുകൾ വാടകയ്‌ക്കെടുത്ത് കുടപ്പനക്കുന്ന് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
കുടുപ്പനക്കുന്ന് ദുർഗ്ഗ നഗറിൽ വീട് വാടകയ്ക്ക് എടുത്താണ് ഇവർ അനാശാസ്യ പ്രവർത്തനം നടത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്ത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.