CrimeKerala NewsLatest News
വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രതി പിടിയില്‍
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്.
വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുന്‍ (27) നെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്.
ബന്ധുവീട്ടില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. വാഴക്കാട് എസ്.ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയില്‍ നിന്നാണ് ബുധനാഴ്ച്ച പുലര്‍ച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.