Kerala NewsLatest News
കാട്ടുപന്നിയിടിച്ച് ഉദ്യോഗസ്ഥന് ഗുരുതരപരിക്കേറ്റു; അഞ്ചര പവന്റെ സ്വര്‍ണമാലയും നഷ്ടമായി
തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് മാരക പരിക്ക്. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) പാലോട് വെച്ച് പരിക്കേറ്റത്.
്
ഇടിയുടെ ആഘാതത്തില്‍ ഗോപകുമാരന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവര്‍ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.