CrimeKerala NewsLatest NewsLaw,NewsPolitics

ക്ഷേത്രനിര്‍മാണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിക്കത്ത്

കൊല്ലം: കേരളത്തില്‍ വിഘടനവാദികള്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ സൂചനയായി ഒരു കത്ത്. കൊല്ലത്ത് ക്ഷേത്രം പണിയുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിലാണ് ഒരു ഭീഷണിക്കത്ത് ബില്‍ഡര്‍ക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് തഴവയിലാണ് സംഭവം.

സ്ഥലത്തെ കോണ്‍ട്രാക്ടറായ പ്രകാശ് ഗീതാഞ്ജലി എന്നയാള്‍ക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതില്‍ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകര്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും കത്തില്‍ പറയുന്നു. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ മാസം പത്താം തീയതിയാണ് പ്രകാശ് ഗീതാഞ്ജലി എന്ന ബില്‍ഡര്‍ക്ക് ഊമക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശന്‍ ഒരു ബില്‍ഡറാണ്. കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കുകയും കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രകാശന്‍ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോള്‍ പ്രകാശനും നല്ല രീതിയില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

തഴവ വളാലില്‍ ജംഗ്ഷനിലെ ആല്‍ത്തറ ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങള്‍ വാങ്ങിയത്. നാല് വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് ക്ഷേത്ര നിര്‍മാണം നീണ്ടുപോയി. പിന്നീട് അടുത്ത സമയത്താണ് ഭക്തരുടെ സംഭാവനകള്‍ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്.

ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്. ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തില്‍ പറയുന്നു. കരുനാഗപ്പള്ളി ജമാ അത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവില്‍ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ക്ക് മാത്രം കഴിയാനുള്ളതാണ്. അതില്‍ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്.


പ്രകാശ് ഗീതാഞ്ജലിക്ക് വന്ന കത്തിന്റെ പൂര്‍ണരൂപം.

പ്രകാശ് ഗീതാഞ്ജലിക്ക്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഞങ്ങള്‍ മുസ്ലീം വിഭാഗത്തിന്റെ ജോലിയും നിങ്ങള്‍ ചെയ്യുന്നുണ്ട്. അതില്‍ ലാഭം കിട്ടുന്നുണ്ട്. ആ ലാഭം ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കാനല്ല. അമ്പലം പണിയാനും കാര്യാലയം പണിയാനും പിരിവ് കൊടുക്കാനുമല്ല. ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത്. കരുനാഗപ്പള്ളി ജമാ അത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവില്‍ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ക്ക് മാത്രം കഴിയാനുള്ളതാണ്. അതില്‍ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.


വളയാലില്‍ മുക്കില്‍ അമ്പലം പണിത് നീ മാര്‍ക്ക് ഒരുമിച്ച് നില്‍ക്കാം എന്ന് വിചാരിക്കേണ്ട. പോലീസിനെക്കാള്‍ വലിയ രഹസ്യാന്വേഷണം ഞങ്ങള്‍ക്കുണ്ട്. നീയൊക്കെ കരുനാഗപ്പള്ളിയില്‍ ആര്‍എസ്എസിന്റെ കാര്യാലയം പണിയാന്‍ പോന്നു. നീ എത്ര കൊടുക്കും. നീ കൊടുക്കുന്നത് നീ കൊടുത്ത് കഴിയുമ്പോള്‍ ഞങ്ങള്‍ പറയാം. നീ അമ്പലത്തിന് തവണയായി കൊടുക്കുന്നുണ്ടല്ലോ. ഇതെല്ലാം ഞങ്ങളുടെ മുന്നേറ്റത്തെ തടയാനാണെന്നറിയാം. ഒരു പത്തു വര്‍ഷത്തിനകം അമ്പലം ഒഴികെ നിന്റെ വളയാലില്‍ മുക്ക് ഞങ്ങളുടെ കയ്യിലാകും. പുതിയകാവ് തൊട്ട് ചക്കുവള്ളി വരെ ഞങ്ങളുടെ അധീനതയില്‍ ആക്കാനുള്ള ലക്ഷ്യത്തിന് നീ തടസ്സമാകരുത്….
നിന്നെ കൂടാതെ സാമ്പത്തിക സഹായം നല്‍കുന്നവര്‍ വേറെയുമുണ്ട്. ശ്രീജിത്ത് സരസ്വതി വിലാസം (കോവിലകം) ദിനമണി ദിനമണി നിവാസ് ഇവന്‍ ഇപ്പോഴും നിശബ്ദമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവന്റെ വിചാരം ഞങ്ങള്‍ അറിയുന്നില്ലെന്നാണ്. ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപാരത്തിനും തടസ്സം നിന്നാല്‍…..


ഒന്നു നോക്കി ശ്രീജിത്ത് ഞങ്ങളുടെ തൊഴിലില്‍ കൈവെക്കാന്‍. പക്ഷേ അവന് പൊള്ളി. പോണാല്‍ തെക്കതില്‍ കൃഷ്ണകുമാര്‍ (അപ്പിച്ചത്ത് ഉണ്ണി) അവന്‍ നേര്‍ച്ച ആടാണ്. ഞങ്ങള്‍ ഇവിടെ ഒരുത്തനെ എടുത്താല്‍ അത് അവനായിരിക്കും. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിത് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ട. അതിനൊക്കെ സാമ്പത്തിക സഹായവും മറ്റും നല്‍കുന്ന നിന്നെപോലുള്ളവരെ ഇവിടെ വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍…. ഒരു വാഹനാപകടം.


നിന്റെയൊക്കെ നാല് വശവും ഞങ്ങളാണ്. നീ മാര് അഞ്ചാറ്‌പേര് ഞങ്ങള്‍ക്ക് ഒരു തടസമാണ്. നിന്റെയൊക്കെ വളര്‍ന്നുവരുന്ന തലമുറ ഇവിടെ കിടന്ന് കുറച്ചു പാടുപെടും. നിന്റെ കടയുടെ മുകളിലാണ് എല്ലാ മീറ്റിം?ഗും നടക്കുന്നത്. നിന്റെയൊക്കെ സാമ്പത്തിക ബലത്തിലാണ് അമ്പലം പണിയുന്നത്.
കൂടുതല്‍ നീട്ടുന്നില്ല. ഊമക്കത്തല്ല. നിസ്സാരമായി കാണണ്ട. നീമാരെല്ലാം കരുതിയിരുന്നോ. നീയിത് നീയിത് നിന്റെ കാര്യാലയത്തില്‍ കൊണ്ടു കൊടുക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button