ലൈഫ് മിഷന്‍– റെഡ് ക്രസന്റ് കരാറിന് കേന്ദ്രനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ലൈഫ് മിഷന്‍– റെഡ് ക്രസന്റ് കരാറിന് കേന്ദ്രനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കരാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. കെ.മുരളീധരന്‍റെ ചോദ്യത്തി നാണ് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയുടെ ഈ മറുപടി ഉണ്ടായത്.
യുഎഇ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയുള്ള ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായിരു ന്നുവെന്നും കേരള സർക്കാർ അതു വാങ്ങിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രാനുമതിയില്ലാതെ പദ്ധതിക്കു കരാറുണ്ടാക്കാൻ യുഎഇ കോൺസലേറ്റിനും നിർമാണക്കമ്പനിയായ യൂണിടാക്കിനും അധികാരമില്ലെന്നും പാർലമെന്ററി സ്ഥിരം സമിതിയിൽ മന്ത്രാലയം കഴിഞ്ഞ മാസവും വിശദീകരിച്ചിരുന്നതാണ്. റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ മാസം പ്രതിവാര വാർത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.