കെയ്റോ: അവസരംനോക്കി മോഷണം നടത്തുന്ന കള്ളന്മാര്ക്ക് എട്ടിന്റെ പണി, കിട്ടുമെന്ന് പറഞ്ഞാലിതാണ്. ഈജിപ്തിലാണ് സംഭവം. ഭൂചലനം
ലൈവ് ചെയ്തുകൊണ്ടിരുന്ന പ്രാദേശികമാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍, കള്ളന് ബൈക്കിലെത്തി തട്ടിപ്പറിച്ചുകൊണ്ടുപോവുകയായിരുന്നു. ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളന് അറിഞ്ഞതുമില്ല. ഭൂചലനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന യൂം 7 എന്ന പ്രാദേശിക മാധ്യമത്തിലെ മഹ്മൂദ് റഗബിന്റെ ഫോണാണ് കള്ളന് മോഷ്ടിച്ചത്.
ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപമാണ് സംഭവം.
ഈ ലൈവ് മോഷണം ഇരുപതിനായിരത്തിലേറെ പേരാണ് തത്സമയം കണ്ടുകൊണ്ടിരുന്നത്. ഇതൊന്നും അറിയാതെ കള്ളന് മൊബൈല്‍ ഫോണുമായി ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.ബൈക്കിന് മുന്‍ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തിട്ടുണ്ട്്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കള്ളനെ അറസ്റ്റും ചെയ്തു. എന്നാല്‍ ഇയാളാരെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല.
പതിനെണ്ണായിരത്തിലേറെ പേരാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനകം 70 ലക്ഷത്തിലേറെ പേര്
വീഡിയോ കണ്ടുകഴിഞ്ഞു.ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപമാണ് സംഭവം.
ഈ ലൈവ് മോഷണം ഇരുപതിനായിരത്തിലേറെ പേരാണ് തത്സമയം കണ്ടുകൊണ്ടിരുന്നത്. ഇതൊന്നും അറിയാതെ കള്ളന് മൊബൈല്‍ ഫോണുമായി ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.ബൈക്കിന് മുന്‍ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തിട്ടുണ്ട്്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കള്ളനെ അറസ്റ്റും ചെയ്തു. എന്നാല്‍ ഇയാളാരെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല.
പതിനെണ്ണായിരത്തിലേറെ പേരാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനകം 70 ലക്ഷത്തിലേറെ പേര്
വീഡിയോ കണ്ടുകഴിഞ്ഞു.