കേരളത്തിലെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും.

തിരുവനന്തപുരം / കേരളത്തിലെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. പോളിങ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കുന്ന നടപടികൾ ഇന്ന് നടക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ 6813 വാര്‍ഡുകളിലായി 24584 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുക.318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് നാളെ വോട്ടെടുപ്പ്. സംസ്ഥാനത്തെ 8826620 വോട്ടർമാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. എട്ടിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. നാളെ വൈകിട്ട് മൂന്ന് മണി വരെ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍രൈന്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്. തുടർന്ന് കോവിഡ് ബാധിച്ചവർ പോളിങിന്‍റെ ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തും. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദ്ണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും ഇന്ന് രാവിലെ മുതൽ ആരംഭിക്കുകയാണ്.