CrimeDeathKerala NewsLatest NewsLocal NewsNews

പ്രണയം കാട്ടാളനായി,പൊലിയുന്ന ജീവിതങ്ങൾ നിരവധി.

കൊല്ലം‌/ രാജ്യത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പ്രണയം ചതിക്കുഴി ഒരുക്കുന്നതിൽ പെട്ട് പൊലിയുന്ന പെൺകു ട്ടികളുടെ എണ്ണം വർധിക്കുകയാണ്. പ്രണയം കേരള മണ്ണിൽ അർത്ഥ ശൂന്യമായ ലീലാവിലാസവും, നാടകവുമായി മാറുകയാണ്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നവർ പോലും വിവാഹ ത്തിന്റെ വക്കിലെത്തുമ്പോൾ പണത്തിന്റെയും സ്വർണത്തിന്റെയും കൊടുക്കൽ വാങ്ങലുകളിൽ തട്ടി ഇഴപിരിയുന്നു.നേടേണ്ടതെല്ലാം നേടിക്കഴിയുമ്പോൾ പിന്നെ പണത്തോടുള്ള ആർത്തിയാണ് ഈ കഥകളിലെ വില്ലന്മാർക്ക്. അതിനുള്ളിൽ തന്നെ സ്ത്രീത്വത്തിന്റെ എല്ലാം അപഹരിക്കപ്പെട്ട കാമുകന്റെ മുന്നിൽ കൈകൂപ്പിയ കുമ്പിടുന്ന അവസ്ഥയിലാകുന്ന പെൺകുട്ടികളിൽ മിക്കവാറും ആത്മഹത്യയിലൂടെ എല്ലാം ഉപേക്ഷിച്ചു തോറ്റു മടങ്ങുന്നു. പ്രണയം തകർത്ത ആത്മഹത്യകൾ കേരളത്തിൽ വർധിക്കുകയാണ്. എല്ലാത്തി നും പിന്നിൽ പണത്തിനായുള്ള ചതിയുടെ കഥയാണ് പറയാനുള്ളത്.


ആറ്റു നോറ്റു വളർത്തിയ തങ്ങളുടെ എല്ലാമെല്ലാമായ പെണ്മക്കളെ നഷ്ട്ടമായ വേദനയിൽ മാതാപിതാക്കൾ നിയമപോരാട്ടത്തിനിറങ്ങേ ണ്ട അവസ്ഥയാണ് ഇന്ന് ഉള്ളത്. അവരുടെ നൊമ്പരങ്ങൾക്കും കണ്ണുനീരിനും മുന്നിൽ പലപ്പോഴും നിയമങ്ങളും വ്യവസ്ഥിതിയും മുഖം തിരിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രതിശ്രുത വരന്‍ വിവാഹ ത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം ജില്ലയിലെ കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത്. സമാനമായ അനുഭവ മാണ് മലപ്പുറം മുന്നിയൂരില്‍ 21കാരിയായ ഫാത്തിമയ്ക്ക് ഉണ്ടായത്. രണ്ടു കേസുകളിലും ജീവനുതുല്യം സ്‌നേഹിച്ചവര്‍ എല്ലാം കവര്‍ന്നെ ടുത്തിട്ട് കടന്നുകളഞ്ഞപ്പോള്‍ മനംനോന്ത് രണ്ടു പെൺകുട്ടികളും ജീവനൊടുക്കുകയായിരുന്നു. ‘എന്റെ മകള്‍ക്ക് നീതി വേണം. അതിന് ഞാന്‍ ഏതറ്റം വരെ വേണമെങ്കിലും പോകും’റംസിയുടെ പിതാവ് റഹീമിന്റെ വാക്കുകളാണിത്. റംസി മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ ഉണ്ട്. ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികള്‍ ചമച്ചിരുന്നു.

കൊല്ലത്ത് റംസിക്ക് വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകിയാണ് ഹാരിസ് അവളിൽനിന്നു എല്ലാം കവർന്നത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അവർതമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്യുന്നത്. അതാണ് രക്ഷിതാക്കൾ പരാതിയായി നൽകിയി രിക്കുന്നത്. പെണ്‍കുട്ടി മരിച്ച കേസില്‍ മുഖ്യപ്രതിയായ ഹാരീസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പക്ഷെ സംഭവത്തിന് മുഖ്യ കാരണക്കാരിയായി ഇവർക്കിടയിൽ പ്രധാന റോൾ അഭിനയിച്ച സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.


നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മകളുടെ മരണത്തിനു പിന്നിലുള്ള വസ്തുതകള്‍ പുറത്തു വരൂ എന്നാണ് റംസിയുടെ പിതാവ് റഹിം പറയുന്നത്. തങ്ങളുടെ മകളുടെ മരണത്തിന് ഹാരിസിന് പുറമെ ഉത്തരവാദികളായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍ത്യമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇപ്പോൾ റഹിം. പ്രധാന പ്രതിയായ ഹാരിസ് മുഹമ്മദില്‍ അന്വേഷണം ഒതുക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്. റംസിയുടെ ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നതാണ്. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നതുമാണ്.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ഉള്ള ശ്രമങ്ങളാണ് കേസന്വേഷണത്തിൽ നടക്കുന്നതെന്നാണ് ഈ കേസിൽ ആരോപണം ഉയർന്നിരിക്കുന്നത്. റംസിയുടെ കുടുംബം തന്നെയാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നതാണ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉന്നതരുടെ ഇടപെടൽ മൂലം പിന്നീട് ഉണ്ടായില്ല.

റംസിയുടെ ആത്മഹത്യയ്ക്കു ശേഷം കേരളം കേട്ട മറ്റൊരു പ്രണയ ദുരന്തമാണ് മലപ്പുറം മുന്നിയൂരില്‍ 21കാരിയായ ഫാത്തിമയുടെത്. കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ഫാത്തിമയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. മലപ്പുറം മുന്നിയൂരില്‍ ആലിന്‍ചുവട് സ്വദേശിയായ 21കാരിയായ ഫാത്തിമയുടെ മരണ ത്തില്‍ കാമുകനായ അഷ്‌ക്കറലിക്കു പങ്കുണ്ടെന്നാണ് മാതാവിന്റെ പരാതി. ആറുവര്‍ഷത്തോളം പ്രണയിച്ചതിനു ശേഷം മെച്ചപ്പെട്ട വിവാഹബന്ധത്തിനായി അഷ്‌ക്കറലി ഫാത്തിമയെ ഉപേക്ഷിക്കു കയായിരുന്നു. കഴിഞ്ഞ ആഴ്ച അഷ്‌ക്കറലി വിവാഹിതനായതോടെ ഫാത്തിമ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി യില്‍ ചികില്‍സയിലിരിക്കെ ഫാത്തിമ കഴിഞ്ഞ ദിവസം മരിച്ചു. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് ലഹരിമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍നിന്ന് പിന്മാറ ണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണി പ്പെടുത്തിയി രുന്നതായും മാതാവിന്റെ പരാതി ഉണ്ട്. ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തി പ്രതി അഷ്‌ക്കറലിയെ പൊലീസ് അറസ്റ്റ് ചെയ്യുക യായിരുന്നു.

ഏഴു വർഷക്കാലം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകൻ വിവാഹത്തില്‍നിന്ന് പിന്‍മാറിയതോടെയാണ് കായകുളം പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21) ആത്മഹത്യ ചെയ്യുന്നത്. ഏഴുവർഷത്തിലെ പ്രണയത്തി നിടെ കിട്ടാവുന്നതൊക്കെ അർച്ചനയിൽ നിന്ന് കാമുകൻ ഊറ്റിയെടുത്ത ശേഷം മറ്റൊരു വിവാഹത്തിനായി 101 പവനും കാറും ചോദിച്ച് അർച്ചനയെ ഒഴിവാക്കുകയായിരുന്നു. മനം നൊന്ത് അര്‍ച്ചന ജീവനൊടുക്കി. ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറി യതോടെ യുവതി ആത്മഹത്യ ചെയ്‌തെന്നാണ് അർച്ചനയുടെ രക്ഷിതാക്കളുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത തള്ളാതെ ഒരു അന്വേഷണവും ഉണ്ടായില്ല. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിനായി നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് അത്മഹത്യ ചെയ്യുന്നത്. 101 പവനും കാറും ചോദിച്ച് കാമുകന്‍ ഒഴിവാക്കി യതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നു വ്യക്തമാ യെങ്കിലും ഈ കേസിലും പോലീസ് അന്വേഷണം എങ്ങുമെങ്ങും എത്താത്ത അവസ്ഥയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button