എം. സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. കാസര്‍കോട് എസ്പി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 115 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 15 കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത്ട്ടുള്ളത്.
പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് നിയമിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 12 പേരില്‍ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും, മൂന്ന് പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ പരതികള്‍. ഇതിനിടെ മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൊഴിയെടുത്തത്. മൂന്ന് മണിക്കൂറോളം നേരം മാഹിന്‍ ഹാജിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.