

കൊല്ലത്ത് എസ്.എന്‍.ഡി.പി ആസ്ഥാന മന്ദിരത്തിനു മുന്നിൽ എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ പ്രതിഷേധിക്കാനെത്തിയ എസ്.എന്‍.ഡി.പി യോഗം പ്രവർത്തകർ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു. യൂണിയന്‍ അംഗങ്ങളാണ് യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചത്. എസ്.എന്‍.ഡി.പിയുടെ കൊല്ലത്തെ സംസ്ഥാന കാര്യലായത്തിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.
സംസ്ഥാന കാര്യലായത്തിന് മുന്നില്‍ ചരിത്രത്തിൽ ആദ്യമായാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടെ കോലംകത്തിച്ചുള്ള പ്രതിഷേധം നടക്കുന്നത്. മരിച്ച മഹേഷിന്റെ ആത്മഹത്യാകുറിപ്പില്‍ കേസില്‍ കുടുക്കപ്പെട്ടു എന്ന് പറയുന്ന രണ്ട് പേരും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്നു. ഇതിനിടെ,കെ.കെ മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപനാവുമായി രംഗത്ത് വന്നിട്ടുണ്ട്.
മഹേശ്കത്തിൽ എഴുതിയിരുന്നതെല്ലാം ശരിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്. കത്തിലെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് നിലവിലുള്ള സാഹചര്യത്തിൽ പോലീസ് ആലോചിക്കുന്നത്. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മഹേശൻ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞിരുന്നു. മഹേശന്‍റെ ഫോൺകോളുകളടക്കം പരിശോധിക്കണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് തീരുമാനം. മരണത്തിലേക്ക് നയിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം പറഞ്ഞിട്ടുള്ളത്.
Post Your Comments