അയ്യപ്പ ഭക്തർക്ക് ദര്‍ശന പുണ്യം നൽകി പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു.

ശബരിമല /അയ്യപ്പ ഭക്തർക്ക് ദര്‍ശന പുണ്യം നൽകി കൊണ്ട് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി ശ്രീ അയ്യപ്പന് ദീപാരാധന നടന്നതിനു പിറകെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നത്.
പൊന്നമ്പലമേട്ടിൽ മൂന്ന് തവണ തെളിഞ്ഞ മകരജ്യോതി കണ്ട് തീർഥാർടകർ മലയിറങ്ങി തുടങ്ങി. നേരത്തെ ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് സാക്ഷികളായി വന്ന ചടങ്ങുകളില്‍ ഇക്കുറി നേരിട്ട് സാക്ഷികളായത് 5000ത്തോളം പേർ മാത്രമാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്തു കൊണ്ടാണ് മകരസംക്രമ പൂജകൾക്ക് പൊന്നമ്പലമേട്ടിൽ തുടക്കം കുറിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാര്‍മികനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.