കാവ്യാ മാധവനെ മലയാളി മറന്നോ? കാവ്യയുടെ സൗന്ദര്യം കണ്ട് മയങ്ങിപ്പോകുന്നുവെന്ന് ഉണ്ണി

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നില്ല കാവ്യ മാധവന്‍. നാല് വര്‍ഷമായി സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന നടിയാണ് താരം. ഇരുവരും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയിലാണ് കാവ്യ ഒടുവിലായി അഭിനയിച്ചത്. നാദിര്‍ഷയുടെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ആത്മസുഹൃത്ത് കൂടിയായ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് എത്തിയത്.കഴിഞ്ഞ നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം നടത്തിയത്. അന്നും ദിലീപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.
ഇപ്പോള്‍ വിവാഹാ ആഘോഷത്തിന്റേതായി പുറത്ത് വന്ന വീഡിയോകളിലും ഫോട്ടോസിലും ദിലീപും കുടുംബവുമാണ് തിളങ്ങി നിന്നത്. ഇതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് കാവ്യ മാധവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വൈറലായി. കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും അവരുടെ സൗന്ദര്യത്തെ കുറിച്ചും ഉണ്ണി തുറന്ന് എഴുതിരിക്കുകയാണ്.
‘എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും’. എന്ന് ചിത്രങ്ങള്‍ക്ക് താഴെ ക്യാപ്ഷനായി കൊടുത്തിരിക്കുകയാണ്. ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ് ആരാധകരുടെ നിരീക്ഷണം. കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്.
ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാവ്യയ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു. മുന്‍പും കാവ്യയുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് ഉണ്ണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.